BAIJURAJ
Sunday, 29 July 2018
Saturday, 5 November 2016
Sunday, 30 October 2016
50,000 ടൺ ഭാരം ഭൂമിക്ക് ഓരോ വർഷവും കുറയുന്നു !
40,000 ടൺ പൊടിപടലങ്ങൾ സ്പേസിൽ നിന്നും ഓരോ വർഷവും ഭൂമിയിൽ പതിക്കുന്നു.
സൂര്യനിൽ നിന്നും ലഭിക്കുന്ന ഊർജ്ജം മൂലം 160 ടൺ ഭാരം കൂടുന്നു.

ഭൂമിക്ക് അന്തർഭാഗത്തുള്ള ഉറേനിയത്തിന്റെ ഉപചയം മൂലം 16 ടൺ ഭാരം കുറയുന്നു.
1,600 ടൺ ഹീലിയം സ്പേസിലേക്ക്കു ചോർന്നു പോകുന്നു.
95,000 ടൺ ഹൈഡ്രജൻ സ്പേസിലേക്ക്കു ചോർന്നു പോകുന്നു.

ചൂടുവെള്ളം പച്ചവെള്ളത്തെക്കാൾ എളുപ്പം ഐസ് ആവുന്നു (ചില സാഹചര്യങ്ങളിൽ)
ചൂടുവെള്ളം പച്ചവെള്ളത്തെക്കാൾ എളുപ്പം ഐസ് ആവുന്നു (ചില സാഹചര്യങ്ങളിൽ) ഇതിന്റെ ഒരു വീഡിയോയും കാണാം : https://www.youtube.com/watch?v=B3VHGTQQs-4
പണ്ടു അരിസ്റ്റോട്ടലിന്റെ കാലം മുതലേ കണ്ടുപിടിച്ച ഒരു കാര്യമാണ് ചില സാഹചര്യങ്ങളിൽ ചൂടുവെള്ളം പച്ചവെള്ളത്തേക്കാൾ എളുപ്പം ഐസ് ആവും ഏന്നത്. എന്നാൽ 1963-ഇൽ താൻസാനിയ സ്റ്റുഡന്റ് ആയിരുന്ന ഏരസ്റ്റൊ ഫെമ്പ തന്റെ പാചക ക്ലാസ്സിൽ ചൂട് ഐസ്ക്രീം മിക്സ് വേഗം കട്ടിയാവുന്നത് നിരീക്ഷിച്ചതിനു ശേഷം ആണു ഇത് അദ്ധേഹത്തിന്റെ പേരില് " ഫെമ്പ എഫ്ഫക്റ്റ് " എന്ന് അറിയുവാൻ തുടങ്ങിയതു.
പല സാഹചര്യങ്ങളിലും ഈ ഫെമ്പ എഫ്ഫക്റ്റ് വര്ക്ക് ചെയ്യുന്നുണ്ട്.
* ഫ്രിഡ്ജിനുള്ളിൽ ഐസ്ട്രെ യിൽ വയ്ക്കുന്ന പാത്രം ചൂടുള്ളതാണെങ്കിൽ അതിനു താഴെ ഉള്ള ഐസ് ഉരുകി വീണ്ടും ഐസ് ആയി ആ പാത്രവുമായി നല്ല സ്പർശനത്തിൽ വരികയും, തന്മൂലം പാത്രത്തിലെ വെള്ളം വേഗം കട്ടി ആവുകയും ചെയ്യുന്നു.
* തണുത്ത വെള്ളത്തിന്റേയും, ചൂടു വെള്ളത്തിന്റേയും മോളിക്യുലാർ ബോണ്ടിലുള്ള പ്രത്യേകതകൊണ്ടും ഇങ്ങനെ സംഭവിക്കാം. (ചിതം 1 നോക്കുക )
* മറ്റൊരു കാര്യം ചൂടുവെള്ളത്തിന്റെ വിസ്ക്കോസിറ്റി പച്ചവെള്ളത്തെ അപേക്ഷിച്ചു വളരെ കുറവാണു. (ചിതം 2 നോക്കുക )

ചൂടു വെള്ളം വളരെ തണുത്ത അന്തരീക്ഷത്തിലേക്ക് വേഗത്തിൽ തളിക്കുംബോൾ വിസ്ക്കോസിറ്റി കുറവായതിനാൽ വളരെ ചെറിയ വെള്ള-തരികളാവുകയും, തന്മൂലം കൂടുതൽ സർഫസ് ഏരിയ ഉണ്ടാവുകയും, വേഗം ഐസ് ആവുകയും ചെയ്യുന്നു.
എന്തുകൊണ്ടു നാസയുടെ ഫോട്ടോയിൽ ഭൂമിയിലെ വന്കരകളൊക്കെ പല വലിപ്പത്തിൽ കാണുന്നു ??
" പരന്ന ഭൂമി വാദികൾ " പ്രധാനമായി വാദിക്കുന്ന ഒരു പ്രധാന കാര്യം ഇതാണ്.. എന്തുകൊണ്ടു നാസയുടെ ഫോട്ടോയിൽ ഭൂമിയിലെ വന്കരകളൊക്കെ പല വലിപ്പത്തിൽ കാണുന്നു ?? ചിലതിൽ അമേരിക്ക ചെറുത്. ചിലതിൽ വലുത് ! ഫോട്ടോ നോക്കിയാൽ ശരിയാണു. അവരെ കുറ്റം പറയുവാൻ പറ്റില്ല. എന്നാൽ എന്താണു ഇതിനു കാരണം ?
കാരണം വളരെ ലളിതമാണ്. ആ ഫോട്ടോകളൊക്കെ എടുത്തിരിക്കുന്നത് ഭൂമിയിൽ നിന്നും പല ഉയരത്തിലാണ്.. അല്ലെങ്കിൽ പല ദൂരത്തിലാണ് എന്ന് പറയാം. നമുക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ ഉള്ള ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉണ്ട്. അതിൽ നിന്നും ഫോട്ടോ എടുത്താൽ അത്യാവശ്യം നന്നായി ഭൂമി കിട്ടും. എന്നാൽ ചില ഉപഗ്രഹങ്ങൾ ഭൂമിക്കു കുറച്ചുകൂടെ അടുത്തായുണ്ട്. അവയിൽ നിന്നും ഭൂമിയുടെ ഫോട്ടോ എടുത്താൽ ക്യാമറയ്ക്ക് തൊട്ടടുത്തുള്ള ഭാഗങ്ങൾ വലുതായി വരും.
വൈഡ് ആങ്കിൾ ലെൻസ് ഉപയോഗിച്ചാണു അതുപോലുള്ള ഫോട്ടോകൾ എടുക്കുക.
ഉദാ : നമ്മുടെ മുൻഷി പരിപാടിയിലെ പോലെ ആളുകളുടെ മൂക്കും, വായും ഒക്കെ വലുതായി തോന്നും
:)
കഴിഞ്ഞ വർഷം വിക്ഷേപിച്ച DSCOVR സ്ഥിതി ചെയ്യുന്നത് 15 ലക്ഷം കിലോമീറ്റർ ദൂരെ ആണു. അതിൽനിന്നുള്ള ഫോട്ടോ ആണു വളരെ ക്രിത്യമായിട്ടുള്ളതു.
അതിൽ ഭൂമിയും ചന്ദ്രനും ഒരേ ഫോട്ടോയിൽത്തന്നെ നന്നായി കാണാം.

Subscribe to:
Comments (Atom)