നമ്മൾ ഇപ്പോൾ ഒരു വിമാനത്തിൽ അല്ലെങ്കിൽ ഒരു കാറിനു അകത്താണെന്നു വിചാരിക്കുക. വിൻഡോ എല്ലാം അടിച്ചു ഭദ്രമായി. കാർ ഇപ്പോൾ നിൽക്കുകയാണ്. അതിൽ പെൻഡുലം കണക്കെ ഒരു കട്ടി മുകളിൽ റൂഫിൽ നിന്നും തൂക്കി ഇട്ടിട്ടുണ്ട്. കൂടാതെ ഒരു ഹീലിയം നിറച്ച ബലൂണും തറയിൽ കൊളുത്തി വച്ചിട്ടുണ്ട്. അപ്പോൾ ബലൂൺ പൊങ്ങി കിടക്കും എന്നു പ്രത്യേകിച്ച് പറയേണ്ടല്ലോ. ചിത്രം നോക്കുക.
ഇനി പ്ളെയിൻ /കാർ മുന്നോട്ട് കുതിക്കുകയാണ്. അപ്പോൾ സ്വാഭാവികമായും അതിലിരിക്കുന്ന സകലതും പിന്നോട്ട് പോകും / ആയും. ( Newton's First Law of Motion ). പക്ഷെ പൊങ്ങിക്കിടക്കുന്ന ബലൂൺ എങ്ങോട്ടായിരിക്കും പോവുക ?
A ) പിന്നോട്ട് ?
B ) മുന്നോട്ടും, പിന്നോട്ടും പോവില്ല.
C ) മുന്നോട്ട് ?
.
.
A ) പിന്നോട്ട് പോവും എന്നാണ് യുക്തിപരമായി ആലോചിച്ചാൽ നാം പറയുക. അതാണ് നമ്മുക്ക് പരിചിതമായിട്ടുള്ളത്. പക്ഷെ അതല്ല യഥാർത്ഥത്തിൽ സംഭവിക്കുക. C ) മുന്നോട്ട് ആണ് ബലൂൺ ആയുക. ബ്രെക്ക് ഇടുമ്പോൾ നമുക്ക് എതിരായി പിന്നോട്ടും പോവും.
എന്തായിരിക്കും അതിനു കാരണം ??
No comments:
Post a Comment