Saturday, 24 September 2016

നമ്മൾ ഭൂമിയിൽ പൊങ്ങി അനങ്ങാതെ നിന്നാൽ ഭൂമി കറങ്ങുന്നതു അറിയുവാൻ കഴിയുമോ ?

നമ്മൾ ഭൂമിയിൽ പൊങ്ങി അനങ്ങാതെ നിന്നാൽ ഭൂമി കറങ്ങുന്നതു അറിയുവാൻ കഴിയുമോ ?

തീർച്ചയായും... ഭൂമിയുടെ കൂടെ കറങ്ങാതെ പൊങ്ങി നിന്നാൽ ഭൂമി താഴെ  കറങ്ങുന്നതു അറിയുവാൻ സാധിക്കും. പക്ഷെ അത് കുറച്ചു ചിലവേറിയ കാര്യം ആണു എന്ന് മാത്രം.

ഞാൻ  ഇപ്പോൾ ദുബായിൽ ആണ്. ഇവിടെ ഭൂമി മണിക്കൂറിൽ ഏതാണ്ട് 1200 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് തിരിയുകയാണ്. ഇവിടെ ഞാൻ മേലോട്ട് ചാടിയാലോ.. അല്ലെങ്കിൽ ഒരു ഹോട്ട് എയർ ബലൂണിൽ മേലോട്ട് പൊങ്ങിയാലോ ഭൂമിയുടെ കൂടെ 1200 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് പൊയ്ക്കൊണ്ടിരിക്കും. കാരണം ജഡത്വം ആണു. കൂടാതെ ഭൂമിയുടെ അന്തരീക്ഷവും. അന്തരീക്ഷം കാലാകാലങ്ങളായി ഭൂമിയുടെ കൂടെ അതെ വേഗതയിൽ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇനി അങ്ങനെ ഭൂമിയുടെ കൂടെ പോകാതെ ഇരിക്കണമെങ്കിൽ 1200 കിലോമീറ്റർ വേഗതയിൽ വായുവിലൂടെ  പടിഞ്ഞാറോട്ട് യാത്ര ചെയ്യണം. ഇത് ഒരു ഇന്റർനാഷ്ണൽ ഫ്ളൈറ്റിന്റെ മാകിസ്മം വേഗത ആണു.  അങ്ങനെ  മാക്സിമം വേഗതയിൽ പോകുമ്പോൾ  മുകളിലേക്കും നോക്കുക.  സൂര്യൻ ഒരിടത്തു സ്ഥിരമായി നിൽക്കുന്നത് കാണാം. നക്ഷത്രങ്ങളും ഒരേ ദിശയിൽ നിൽക്കും. ആകാശത്തെ സകലതും ഒരിടത്തു നിൽക്കുന്നത് കാണാം. ഇപ്പോൾ സൂര്യാസ്തമയ സമയം ആണ് എങ്കിൽ നമുക്ക് അസ്തമിക്കുന്ന സൂര്യനെ ആ യാത്രയിൽ എപ്പോഴും കണ്ടുകൊണ്ടിരിക്കാം :) ഇനി താഴേക്കു നോക്കിയാലോ ?..അപ്പോൾ  ഭൂമി കറങ്ങുന്നതു കാണാം.

കേരളത്തിന് മുകളിൽ ആണെങ്കിൽ കുറച്ചുകൂടെ വേഗതയിൽ പടിഞ്ഞാറോട്ട് പോകേണ്ടി വരും. ഏകദേശം 1500 കിലോമീറ്റർ വേഗതയിൽ.
കഷ്ടം എന്ന് പറയട്ടെ.. നമ്മൾ എപ്പോൾ പടിഞ്ഞാറോട്ട്  പോകുന്ന വിമാനം സ്ലോ ചെയ്യുന്നോ അപ്പോൾ അത് ഭൂമിയുടെ കൂടെ, അല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തന്റെ കൂടെ  കിഴക്കോട്ട് പോകുവാൻ തുടങ്ങും. അങ്ങനെ പോകാതെ ഇരിക്കണമെങ്കിൽ വിമാനം അല്ലെങ്കിൽ സാറ്റലെറ്റ്   ഭൂമിയുടെ അന്തേരീക്ഷം വിട്ടു പുറത്തു പോകണം.  അങ്ങനെ ഒരു സാറ്റലെറ്റ് ഉണ്ടെങ്കിൽ അതിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ നക്ഷത്രങ്ങളും, സൂര്യനും ഒക്കെ ഒരിടത്തായി എപ്പോഴും കാണാം.  താഴെ ഭൂമി മാത്രം 24 മണിക്കൂർ കൊണ്ട്  തിരിയുന്നതും കാണാം. ഒരാൾ ട്രെഡ്മില്ലിൽ ഓടുന്നതുപോലെ എന്ന് ഇതിനെ ഉപമിക്കാം.  ട്രെഡ്‌മിൽ കറങ്ങുമ്പോൾ ആൾ എതിർ ദിശയിൽ ഓടി ഒരിടത്തായി നിലകൊള്ളുന്നു.
ഇങ്ങനെ നമ്മുടെ സൗരയൂഥത്തിൽ ഒരിടത്തായി നിലനിന്നുകൊണ്ട്  സൂര്യനെ  ഒരേ ആംഗിളിൽ  തുടർച്ചയായി ദിവസങ്ങളോ, മാസങ്ങളോ നിരീക്ഷിക്കാൻ നമുക്ക്  സാധിക്കും. അതുപോലെ നക്ഷത്രങ്ങളുടെ മണിക്കൂറുകൾ നീണ്ട ( ലോങ്ങ് എക്സ്പോഷർ ) ഫോട്ടോ ഗ്രാഫിക്കും ഈ മാർഗം ഉപയോഗിക്കാം.


ഇതൊക്കെ എല്ലാവർക്കും മനസിലായോ ? മനസിലായ മിടുക്കന്മാരോട് ഒരു ചോദ്യം..
ഇപ്പോൾ പൂർണ സൂര്യ ഗ്രഹണം ആണ് എന്ന് കരുതുക. അപ്പോൾ ദുബായിൽ നിന്ന് 1200 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നമ്മൾ ഒരു പ്ലെയിനിൽ യാത്ര ചെയ്‌താൽ ഈ പൂർണ സൂര്യ ഗ്രഹണം കുറ നേരം കണ്ടുകൊണ്ടിരിക്കാൻ പറ്റുമോ ?

Thursday, 22 September 2016

ഐൻസ്റ്റീന്റെ "ഗ്രാവിറ്റേഷണൽ ലെന്സിംഗ്" ശരിയാണെന്നു അടിവരയിടാൻ ഒരു തെളിവുകൂടെ !

ഐൻസ്റ്റീന്റെ "ഗ്രാവിറ്റേഷണൽ ലെന്സിംഗ്" ശരിയാണെന്നു 
അടിവരയിടാൻ ഒരു തെളിവുകൂടെ !

1998-ൽ ഒരു വട്ടം കണ്ടു കഴിഞ്ഞ സൂപ്പർനോവ എക്സ്പ്ലോഷൻ ഗ്രാവിറ്റേഷണൽ ലെന്സിംഗ് എന്ന പ്രതിഫാസം വഴി 2015 നവംബര്-ഡിസംബര് മാസം വീണ്ടും കാണുവാൻ സാധിക്കും എന്ന് മുന്കൂട്ടി കണക്കു കൂട്ടുകയും അതേപോലെതന്നെ ഡിസംബര്-11 നു കാണുവാനും സാധിച്ചു. 
ഇത് കാണിക്കുന്നതു നമ്മുടെ കണക്കുകൂട്ടൽ ശരിയായ ദിശയിലേക്കാണു നീങ്ങുന്നത്‌ എന്നാണു.
10 ബില്യൻ പ്രകാശവർഷം ദൂരെ ആയിരുന്നു ഈ സൂപ്പർനോവ എക്സ്പോളൊഷൻ നടന്നത്.


Orange peel trick


YouTube tips-1


ഇസ്റോ ( ISRO ) റോകറ്റ് വിട്ടാൽ നമുക്കെന്തു കാര്യം ?

ഇസ്റോ ( ISRO ) റോകറ്റ് വിട്ടാൽ നമുക്കെന്തു കാര്യം ? 
കൂടുതൽ വായിക്കുവാൻ : http://magazine.koottam.com/ഇസ്റോ-isro-റോകറ്റ്-വിട്ടാൽ-ന/


RETHINK YOUR FOOD ( sugar is white poison ) !!


Which side is petrol tank ?


നമ്മൾ സാധാരണ ഉപയോഗിക്കുന്ന " സ്റ്റാപ്ലർ " നെ ഈ രീതിയിലും വേണേൽ ഉപയോഗിക്കാം


Moore's law


Flag color in Moon.


പൂർണചന്ദ്ര ദിവസം ചന്ദ്രനു തിളക്കം കൂടുതലായിരിക്കും. അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ് തെളിച്ചം ഉണ്ടാവും പൂർണചന്ദ്രനു ??

ഒരു കുഞ്ഞു ചോദ്യം :)
നമ്മളെല്ലാവരും ഒത്തിരി നോക്കി നിന്നിട്ടുള്ളതാണല്ലോ ചന്ദ്രനെ...
പൂർണചന്ദ്ര ദിവസം ചന്ദ്രനു തിളക്കം കൂടുതലായിരിക്കും.
അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ് തെളിച്ചം ഉണ്ടാവും പൂർണചന്ദ്രനു ??
1) 2X 
2) 4X
3) 8X
4) 8X നും കൂടുതൽ
ഉത്തരം ഒന്ന് ആലോചിച്ചു നോക്കുക.
എന്നിട്ട് മാത്രം ബാക്കി വായിക്കുക.
.
.
.
.
.
.
.
.
.
.
.
.
ഉത്തരം : 4) 8X നും കൂടുതൽ !
ശരിക്കു പറഞ്ഞാൽ അർദ്ധ ചന്ദ്രനേക്കാൾ 11 ഇരട്ടി തെളിച്ചമുള്ളതാണു പൂർണചന്ദ്രൻ !
കാരണം ചന്ദ്രന്റെ മണ്ണിന്റെ പ്രത്യേകത ആണു. പ്രകാശം മണ്ണിൽ വീഴുന്ന ദിശയിലേക്കു കൂടുതൽ പ്രകാശം പ്രതിഫലിക്കുന്നു. Retro-reflectivity ധാരാളം ഉള്ള മണ്ണാണ് ചന്ദ്രനിലേതു.
പൂർണചന്ദ്ര ദിവസം സൂര്യപ്രകാശം ഭൂമിയുടെ പിന്നിൽ നിന്നും നമ്മൾ നോക്കുന്ന ദിശയിൽ ചന്ദ്രനിൽ വീഴുകയും അത് അതുപോലെതന്നെ ഭൂമിയുടെ ദിശയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു.
95% വലിപ്പമുള്ള ചന്ദ്രനു പൂർണ ചന്ദ്രന്റെ പകുതി തിളക്കമേ ഉണ്ടാവൂ !



ഇറിഡിയം സാറ്റലറ്റു ഫ്ലെയറുകൾ എന്നാൽ എന്താണത് ?

ഇറിഡിയം സാറ്റലറ്റു ഫ്ലെയറുകൾ എന്നാൽ എന്താണത് ?

നമ്മുടെ രാത്രി ആകാശത്തു പൊടുന്നനെ ഉണ്ടാവുന്ന ഉപഗ്രഹ തിളക്കത്തെ ആണു ഇറിഡിയം ഫ്ലേയറുകൾ എന്ന് സാധാരണ പറയുന്നതു. 
ഉപഗ്രഹങ്ങൾ ( സാറ്റലറ്റുകൾ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളിൽ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും (ISS ), ഇറിഡീയം സാറ്റലറ്റുകളും മാത്രമേ ഭൂമിയിൽ നിന്ന് നന്നായി കാണാൻ പറ്റൂ. 
ഇറിഡിയം സാറ്റലറ്റിന്റെ വശങ്ങളിലായുള്ള 3 റിഫ്ല്കറ്റീവ് ആന്റിനകൾ സൂര്യപ്രകാശത്തെ നന്നായി പ്രതിഫലിപ്പിച്ചു നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നു. ISS നെ അപേക്ഷിച്ചു വളരെ ശക്ത്മാണു ഈ ഫ്ലെയറുകൾ.
എന്നാൽ സെക്കന്റുകൾ നേരം മാത്രമേ നമുക്കിവ കാണാൻ സാധിക്കൂ എന്ന് മാത്രം. ഈ ഫ്ലെയറുകൾ പകൽ സമയം പോലും നമുക്ക് കാണാം. എല്ലാ ഇറിഡിയം ഉപഗ്രഹങ്ങളുടേയും സ്ഥാനം കൃത്യമായി നമുക്ക് അറിയുവാൻ ആപ്ലിക്കേഷനുകൾ ഉണ്ടു. നയനമനോഹരമായ ഒരു കാഴ്ചയാണിത്.

ഭൂമിക്കു 780 കിലോമീറ്റർ മുകളിലൂടെ 11 സാറ്റലറ്റുകൾ കൃത്യമായ അകലത്തിൽ 2 ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന ഓർബിറ്റിൽ 100 മിനിറ്റിൽ ഒരു വലം വെക്കൽ എന്ന കണക്കിനു ചുറ്റിക്കൊണ്ടിരിക്കുകയാണു. അതുപോലെ 30 ഡിഗ്രി അകലത്തിൽ 6 ഓർബിറ്റുകൾ. അങ്ങനെ മൊത്തം 11x6 = 66 സാറ്റലറ്റുകൾ. ടെലികമ്യൂണിക്കേഷനു വേണ്ടി ആണു ഇവ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആദ്യം നിശ്ചയിച്ചിരുന്നത് 11x7=77 ആയിരുന്നു. അതുകൊണ്ടാണ് 77 ആറ്റോമിക് നമ്പർ ആയ " ഇറിഡിയം " എന്ന് ഇവയ്ക്കു പേരിട്ടത്. എന്നാൽ 66 എണ്ണം കൊണ്ടു കാര്യം ഭംഗിയായി നടക്കും എന്നുള്ളതുകൊണ്ടു ഒരു ഓർബിറ്റ് കുറച്ചു 66 എണ്ണത്തിൽ നിർത്തുകയാണ് ഉണ്ടായതു.
എന്നാൽ ഏതെങ്കിലും ചിലതിനു പ്രവർത്തനം ഇല്ലാതായാൽ പകരക്കാരായി 6 സാറ്റലുറ്റുകൾ കൂടെ ഭ്രമണ പഥത്തിൽ ഉണ്ടു. അങ്ങനെ മൊത്തം 66+6=72 എണ്ണം.

ഇറിഡിയം സാറ്റലറ്റിന്റേയും, അതിന്റെ ഓർബിറ്റ് ശ്രിന്ഘലയുടെയും ചിത്രം താഴെ കൊടുത്തിരിക്കുന്നു.


എന്തിനാണു ഫോട്ടോ എഡിറ്റിങ്ങ് ( ഫോട്ടോഷോപ്പ് ) ?


എന്തിനാണു ഫോട്ടോ എഡിറ്റിങ്ങ് ( ഫോട്ടോഷോപ്പ് ) ?

1) സാധാരണ ഫോട്ടോയെ ഒന്നുകൂടെ ഭംഗി കൂട്ടാൻ.
2) ഒന്നിൽ കൂടുതൽ ഫോട്ടോകൾ കൂട്ടിയിണക്കി കള്ള ഫോട്ടോ ഉണ്ടാക്കുവാൻ.
3) ആളുകളുടെ ശ്രദ്ധ വാർത്തയ്ക്കു ആവശ്യം വേണ്ട ഇടത്തേക്കു തിരിക്കുവാൻ.

ഇവിടെ ഒറിജിനൽ ഫോട്ടോയിൽ പുറത്തെ കാഴ്ചകൾ വെട്ടക്കൂടുതൽ കാരണം വാഷ്ഡൗട്ട് ആയിരിക്കുന്നു. കാരണം പ്ലെയിനിന്റെ അകത്തെ പ്രകാശത്തിന്റെ ചെറിയ-ലക്സ് ലെവലും, സൂര്യപ്രകാശത്തിന്റെ വളരെ വലിയെ-ലക്സ് ലെവലും തമ്മിലുള്ള കോണ്ട്രാസ്റ്റ് റേഷോ ക്യാമറയ്ക്കു താങ്ങാവുന്നതിൽ കൂടുത്തൽ ആണു.
ഒന്നുകിൽ സൂര്യപ്രകാശം വാഷ്ഡൗട്ട് ആക്കി പ്ലെയിനിന്റെ അകം ഭാഗം വ്യക്തമായ ഫോട്ടോ എടുക്കാം. അല്ലെങ്കിൽ പ്ലെയിനിന്റെ അകം ഭാഗം ഇരുട്ട് ആയതും പുറം ഭാഗം വ്യകതമായതും ആയ ഫോട്ടോ എടുക്കാം. പക്ഷെ 2 ഉം കൂടെ വ്യക്തമാക്കുവാൻ ഇപ്പോഴത്തെ വില കൂടിയ ക്യാമറ ഉപയോഗിച്ചു പോലും പറ്റില്ല.
അതുകൊണ്ടു ഒരുഫോട്ടോയിൽ അകവും, പുറവും കിട്ടുവാനായി എഡിറ്റർക്കു 2 വിത്യസ്ത ഫോട്ടോകൾ മെർജ് ചെയ്യേണ്ടി വന്നു.

* ചില ആളുകളുടെ മുഖം ഫോട്ടോയിൽ നന്നായി തെളിഞ്ഞു കണ്ടില്ലേൽ ക്യാമറാമാൻ ചീത്ത കേൾക്കും. എന്തിനാ വെറുതെ...:D

ഫോട്ടോ എഡിറ്റ് ചെയ്യാതെ ഒരു മാധ്യമങ്ങളും ഫോട്ടോയോ, വീഡിയോയോ പുറത്തു വിടാറില്ല.


കൊള്ളിമീൻ ( Meteor )

കൊള്ളിമീൻ ( Meteor ) 
ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീഴുമ്പോൾ ഉണ്ടാവുന്ന പ്രകാശത്തെ ഉൽക്കാ പതനം അഥവാ വീഴ്നക്ഷത്രം, കൊള്ളിമീൻ, Meteor എന്നൊക്കെ പറയും.
ഒരു ചെറു അരിമണിയുടെ വലിപ്പം മുതൽ ഫുട്ബോളിന്റെ വലിപ്പം വരെ ഉള്ള ഉൽക്കകളാണു കൊള്ളിയാൻ ആയി വീഴുന്നത്. നമ്മുടെ സോളാർ സിസ്റ്റം ഉണ്ടായ കാലം മുതൽ ഭൂമിയിടെ ഓർബിറ്റിനു അടുത്തായി സൂര്യനെ ചുറ്റുന്ന ഉൽക്കകളോ അല്ലെങ്കിൽ എതെങ്കിലും വാല് നക്ഷത്രം ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളോ ഭൂമിയുടെ ഗ്രാവിറ്റിയാൽ ഭൂമിയിലേക്ക്‌ വീഴുമ്പോൾ വായുവുമായി ഉള്ള ഘർഷണത്താൽ കത്തി നശിക്കുന്നു. ആ ഉൽക്കയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ അനുസരിച്ചായിരിക്കും കത്തലിന്റെ നിറം.

ആകാശത്തു നിന്നൊരു സ്മൈലി :)

ആകാശത്തു നിന്നൊരു സ്മൈലി :)
ഇതു കഴിഞ്ഞ ദിവസം " ചെഷയർ ക്യാറ്റ് " എന്ന പേരിൽ നാസ ഷെയർ ചെയ്ത ഫോട്ടോ ആണു. ദൂരെയുള്ള കുറച്ചു ഗാലക്സികൾ ചേർന്നു ഒരു സ്മൈലിയുടെ രൂപത്തിൽ. 
.
ഡാർക്ക് മാറ്റർ സാധാരണ മാറ്ററുമായോ, പ്രകാശവുമായോ ഒരുതരത്തിലും ഇന്ററാക്റ്റ് ചെയ്യില്ല. എന്നാൽ അതിനു ഗ്രാവിറ്റി ഉണ്ടുതാനും. 
ഭീമമായ തോതിൽ മാറ്റർ ഉണ്ടെങ്കിൽ അത് പ്രകാശത്തെ കാര്യമായ തോതിൽ വളയ്ക്കുന്നു. 
ഇവിടെ നമുക്ക് ഗോചരം അല്ലെങ്കിലും ഭീമമായ തോതിൽ ഉള്ള ഡാർക്ക് മാറ്റർ ( തമോ ദ്രവ്യം ) ആണു ദൂരെ നിന്നും വരുന്ന ആ ഗാക്സികളിലെ പ്രകാശത്തെ ഒരു ലെൻസ്‌ കണക്കെ വളയ്ക്കുന്നത് !
ആകാശത്തു നിന്നൊരു സ്മൈലിയെപ്പറ്റി കൂടുതൽ വായിക്കുവാൻ : http://www.manoramaonline.com/technology/science/incredible-galaxy-cluster-looks-like.html


Days of week..


How to find golden suitcase in space ?


എന്താണു ഭാരം.. എന്താണ് പിണ്ഠം ?

എന്താണു ഭാരം.. എന്താണ് പിണ്ഠം ?
അല്ലെങ്കിൽ
what is mass.. what is weight ? 
കാര്യം എളുപ്പമായി തോന്നും. പക്ഷെ ഒട്ടുമിക്ക ആളുകൾക്കും കാര്യം എന്താണെന്നു അറിയില്ല.
അവയുടെ യൂണിറ്റുകൾ എന്താണു ? സ്പേസ് വാക്ക് ചെയ്യുമ്പോൾ അനുഭവപ്പെടാത്തതു ഭാരമാണോ അതോ പിണ്ഠമാണോ ?
.
ANSWER :
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം, അല്ലെങ്കിൽ വസ്തുക്കൾ അവയുടെ പ്രവേഗത്തിൽ വ്യതിയാനം വരുത്തുന്നതിൽ വിമുഖത കാണിക്കുന്നു.. ഇതിന്റെ അളവിനെയും പിണ്ഡം എന്നു വിളിക്കാം.
SI യൂണിറ്റ് kg ആണ് .

ഭാരം: ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ് ഭാരം.
ഇത് ഒരു ബലമാണ് ഇതിന്റെ യൂണിറ്റ് ന്യൂട്ടൺ ( N ) ആണ്

100 കിലോ ഭാരം ഉള്ള ആൾ -- കഷമിക്കണം... കിലോ യിൽ പറയുന്നതു ഭാരം ( weight ) അല്ല. 100 കിലോ പിണ്ഠം ( mass ) ആണു.
Weight = mass x gravity or ( W = m * g )
100 കിലോ പിണ്ഠം ഉള്ള ആൾക്ക് ഭൂമിയിലെ ഭാരം = 100 x 9.8 = 980 N ( ന്യൂട്ടൺ ) ആണു.
100 കിലോ പിണ്ഠം ഉള്ള ആൾക്ക് ചന്ദ്രനിലെ ഭാരം = 100 x 1.66 = 166 N ( ന്യൂട്ടൺ ) ആണു.
100 കിലോ പിണ്ഠം ഉള്ള ആൾക്ക് സ്പേസ് സ്റ്റേഷനിലെ ഭാരം = 100 x 0 = 0 N ( ന്യൂട്ടൺ ) ആണു.



100 കിലോ ഭാരം ഉണ്ടായിരുന്ന എനിക്ക് ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിൽ എന്ത് ഭാരം വരും ?

ഭൂമിക്ക് മുകളിൽ ഏതാണ്ടു 100 കിലോമീറ്റർ ഉയരം വരെയേ വായു ഉള്ളൂ. 
അവിടം മുതൽ സ്പേസ് തുടങ്ങുന്നു.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ( ISS ) പോകുന്നതു ഏതാണ്ടു 400 കിലോമീറ്റർ ഉയരത്തിലൂടെ ആണു. അതുനകത്ത് മൈക്രോ ഗ്രാവിറ്റി ആണു ഉള്ളതു. ഭാരമില്ലാത്ത അവസ്ത ! ഭാരമില്ലാത്ത അവസ്ഥയില നടക്കുന്ന കാര്യങ്ങൾ ഇവിടത്തേതിനും വിത്യസ്തമായിരിക്കും. ഭൂമിയിൽ "മുകളിലേക്കു" വളരുന്ന ചെടികൾ മൈക്രോഗ്രാവിറ്റിയിൽ എങ്ങോട്ടു വളരണമെന്നറിയാതെ കുഴങ്ങുന്നു. തീനാളം നീളം വെക്കാതെ ഒരുണ്ടു കത്തുന്നു. ആളുകൾ പറന്നു നടക്കുന്നു. ഇതെല്ലാം അവിടത്തെ ഭാരമില്ലാത്ത അവസ്തകൊണ്ടു സംഭവിക്കുന്നതാണ്.
ഇനി ഒരു ഊഹം :)
സ്പേസ് സ്റ്റേഷൻ പോകുന്ന 400 കിലോമീറ്റർ ഉയരം ഉള്ള ഒരു കൂറ്റൻ കെട്ടിടം നമ്മൾ പണിയുന്നു. അതിൽ ആളുകളും താമസം ആക്കുന്നു. നല്ല എയർ കണ്ടീഷൻ ആയ മുറികൾ.
ഇനി ചോദ്യം:
1) 100 കിലോ ഭാരം ഉണ്ടായിരുന്ന എനിക്ക് ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിൽ എന്ത് ഭാരം വരും ? എനിക്കവിടെ പറന്നു നടക്കാൻ പറ്റുമോ ?
2) ഒരു മെഴുകുതിരി ആ മുകളിലെ മുറിയിൽ കത്തിച്ചു വച്ചാൽ അതിന്റെ തീനാളം നീണ്ടിരികുമോ അതോ ഉരുണ്ടിരിക്കുമോ ?
3) ആ മുകളിലെ മുറിയുടെ വാതിൽ തുറന്നു എനിക്ക് സ്പേസ് വാക്ക് ചെയ്യാൻ സാധിക്കുമോ ?



എന്താണു തീനാളം ഉരുണ്ടിരിക്കാൻ കാരണം ?

നമുക്കറിയാം.. സ്പേസിൽ ഒരു മെഴുകുതിരി കത്തിച്ചു വെക്കാൻ സാധികില്ലെന്നു. കാരണം അവിടെ ഓക്സിജനോ വായുവോ ഇല്ല. എന്നാൽ സ്പേസിൽ പോയി വായു നിറച്ച ഒരു പേടകത്തിന് അകത്തു ഒരു മെഴുകുതിരി കത്തിച്ചു വച്ചാൽ അതിന്റെ തീനാളം ഭൂമിയിലെ പോലെ നീണ്ടിരിക്കില്ല. നീല നിറത്തിൽ ഉരുണ്ടിരിക്കും. 
* എന്താണു തീനാളം ഉരുണ്ടിരിക്കാൻ കാരണം ?

ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് !

ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് !
.
1970-80 കാലഘട്ടങ്ങളിൽ സക്കിളിലും, കാളവണ്ടിയിലും ഒക്കെയാണ് നമ്മൾ റോകറ്റും, ഉപഗ്രഹങ്ങളും ഒക്കെ കൊണ്ടുപോയിരുന്നത് !
അവിടന്നു നമ്മൾ ഇപ്പോൾ മറ്റു രാജ്യങ്ങൾക്ക് അത്ഭുതം ആകുന്ന അത്രയ്ക്ക് വളർന്നു.
മേരാ ഭാരത്‌ മഹാൻ.
.


അന്താരാഷ്ട്ര ബഹിരാകാശ നിലയം എല്ലാവർക്കുമായി പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനായി ആദ്യമായി തുറന്നു കൊടുക്കുന്നു / അവസരമൊരുക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം എല്ലാവർക്കുമായി പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനായി ആദ്യമായി തുറന്നു കൊടുക്കുന്നു / അവസരമൊരുക്കുന്നു.
.
[ ശാസ്ത്രലോകത്തെ പുതിയതും, രസകരവുമായ വിവരങ്ങൾക്ക്.. Please likehttps://www.facebook.com/virtual3dreality/?fref=nf ]
[ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. ]


അതെന്താ ഈ റോക്കറ്റൊക്കെ വളഞ്ഞു പോകുന്നതു ??

അതെന്താ ഈ റോക്കറ്റൊക്കെ വളഞ്ഞു പോകുന്നതു ??
.
പണ്ട് മുതലേ TV യിൽ കാണുന്നതാ റോകറ്റ് ലോഞ്ജിങ്ങ്.
ആദ്യമൊക്കെ റോക്കറ്റ് നേരെ മേൽപ്പോട്ട് പോവും.
പിന്നെ ചരിഞ്ഞ് ചരിഞ്ഞ് ഒരു വശത്തേക്ക് വീഴാൻ പോകുന്നത്പോലെ തോന്നും.
അത് ചുമ്മാ തോന്നലാണോ ? അതോ ഒരു വശത്തേക്ക് തിരിയുന്നതാണോ ?? അതിനെതാ നേരെ പോയാൽ ? നേരെ പോയാൽ വേഗം സ്പേസിൽ എത്താല്ലോ 
:)



വെടിയുണ്ട എങ്ങോട്ട് പോകും ?

സ്പേസിൽ വച്ചു തോക്ക് പൊട്ടുമോ, പൊട്ടിയാൽ എങ്ങനെ എന്ന് പലരും മുന്നേ ഉള്ള ചർച്ചയിൽ പറഞ്ഞു. എന്നാൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഉള്ള ഒരു സഞ്ചാരി സ്പേസ് വാക്കിന് ഇറങ്ങിയിട്ടു ഒരു തോക്ക് എടുത്തു നേരെ മുന്നിലേക്ക് ( same direction of ISS ) ഭൂമിക്കു സമാന്തരമായി ( sea level ) വെടി വെക്കുന്നു എന്ന് കരുതുക. അതിലെ വെടിയുണ്ടയിടെ ആദ്യ വേഗത 1km/sec ആണു എന്നിരിക്കട്ടെ. ആ വെടിയുണ്ട എങ്ങോട്ട് പോകും ?

സൂര്യനും, ചന്ദ്രനും നോർത്ത് പോളിൽ. ഇങ്ങനെ ഒരു ഫോട്ടോ നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാവാം. ഇത് ശരിയായിരിക്കുമോ ?

സൂര്യനും, ചന്ദ്രനും നോർത്ത് പോളിൽ. 
ഇങ്ങനെ ഒരു ഫോട്ടോ നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാവാം. 
ഇത് ശരിയായിരിക്കുമോ ?
തെറ്റു ഉണ്ടെങ്കിൽ അത് എന്ത് ?

Gun in space : Question


ലോസ് എന്ജൽസിൽ ഈ ആഴ്ച കാണപ്പെട്ട UFO !!.

ലോസ് എന്ജൽസിൽ ഈ ആഴ്ച കാണപ്പെട്ട UFO !!.
UFO എന്ന് ആ നാട്ടിലും, മീഡിയകളിലും ഒക്കെ വന്നത് യഥാർതത്തിൽ ഒരു മിസൈൽ പരീക്ഷണം ആയിരുന്നു. Trident II D5 മിസൈൽ.
യഥാർത്ഥ മിസൈലിന്റെ വീഡിയോ കാണുക :https://www.youtube.com/watch?v=FMXzN8YhgFE


ജിസാറ്റ് 15 – ഐഎസ്ആർഒയുടെ ദീപാവലി സമ്മാനം.

ജിസാറ്റ് 15 – ഐഎസ്ആർഒയുടെ ദീപാവലി സമ്മാനം.
കൂടുതൽ വിവരങ്ങൾക്ക് :http://www.manoramaonline.com/technology/science/isros-diwali-gift-gsat-15.html


10 വർഷത്തിനുള്ളിൽ പകുതിയിലേറെ ആളുകൾക്ക്ജോലി നഷ്ടപ്പെടുവാൻ പോവുന്നു !

ആർട്ടിഫിഷ്യൽ ഇന്റലിജൻസും, റോബോട്ടിക്സിന്റേയും വരവോടെ അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലുമായി പകുതിയിലേറെ പേർക്ക് ജോലി നഷ്ടപ്പെടുവാൻ പോവുന്നു. 
അമേരിക്കയിൽ മാത്രമായി 72% പേർ ! Bank of America Merrill Lynch (BAML) ന്റെ പുതിയ 300 പേജുള്ള പഠന റിപ്പോർട്ടിൽ നിന്നാണു ഈ കണക്ക്.
ഹോട്ടലുകളിൽ, ഫാസ്റ്റ്ഫുഡ് ഷോപ്പുകളിൽ..തുടങ്ങി പോലീസ്ഓഫീസർമാർ വരെ യന്ത്ര മനുഷ്യർ ആവാൻ പോവുന്നു.
UAE ഇൽ ഈ ദശകത്തിൽ തന്നെ റോബോട്ടിക് പോലീസ് ഓഫീസർ വരും എന്ന് പറയുന്നു.
.
[ ശാസ്ത്രലോകത്തെ പുതിയതും, രസകരവുമായ വിവരങ്ങൾക്ക്.. Please likehttps://www.facebook.com/virtual3dreality/?fref=nf ]
[ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. ]



ഒരിക്കൽ ചൊവ്വാ ഗ്രഹം ഭൂമിയെപോലെ ആയിരുന്നോ ??

ഒരിക്കൽ ചൊവ്വാ ഗ്രഹം ഭൂമിയെപോലെ ആയിരുന്നോ ??
: നാസയുടെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ ഇന്ന്.
കൂടുതൽ വിവരങ്ങൾക്ക് :http://www.nasa.gov/press-release/nasa-to-announce-new-findings-on-fate-of-mars-atmosphere



കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചിയും:-

കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചിയും:-
.
ഇന്ത്യയില്‍ കാലാവസ്ഥാ ഗവേഷണരംഗത്ത് സുപ്രധാനമായ ചുവടുവയ്പിന് തയ്യാറെടുക്കുകയാണ് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) 'അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്'. ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്‌സ് എസ്ടി റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. 
കൂടുത്തൽ വിവരങ്ങൾക്ക് :http://www.mathrubhumi.com/technology/science/weather-bulletin-meteorology-cusat-cochin-university-of-science-and-technology-monsoon-study-st-malayalam-news-1.646948


വാൽനക്ഷത്രത്തിൽ ഓക്സിജൻ കണ്ടെത്തി !

വാൽനക്ഷത്രത്തിൽ ഓക്സിജൻ കണ്ടെത്തി !
.
കഴിഞ്ഞ ദിവസമാണ് വേറൊരു വാൽനക്ഷത്രം "ചാരായവും, പഞ്ജസാരയും" വാരി വിതറിക്കൊണ്ടു പോകുന്നതു നമ്മൾ കണ്ടതു. ഇപ്പോൾ ദാ പ്രാണ വായുവുമായി വേറോരു വാൽനക്ഷത്രം !
.
ഈ വാൽനക്ഷത്രത്തെ ( 67P/Churyumov-Gerasimenko ) യൂറോപ്യൻ സ്പേസ് ഏജൻസിയുടെ "റോസറ്റ" എന്ന പേടകം 10 വർഷം യാത്ര ചെയ്തു അതിനു കൂടെ കൂടുകയും, "ഫിലേ" എന്ന കുഞ്ഞൻ റോബോട്ടിനെ അതിൽ ഇറക്കുകയും ചെയ്തു.
റോസെറ്റ ഇപ്പോഴും വാൽനഷത്രത്തിനു കുറച്ചു അടുത്തായി അതിനുകൂടെ സഞ്ചരിച്ച് നിരീക്ഷണം തുടരുകയാണ്. 
സൂര്യന് അടുത്തായി വാൽനക്ഷത്രം വരുമ്പോളും, ദൂരത്തേക്കു പോകുമ്പോഴും അതിനു താപവിത്യാസം മൂലം കാര്യമായ "സ്വഭാവ വിത്യാസം" ഉണ്ടാവും. അത് പഠിക്കുംബോഴാണു ഇപ്പോൾ ഈ അതിശയകരമായ ഓക്സിജൻ കണ്ടെത്തൽ !!

പൊടിപടലങ്ങളിൽ ഒളിച്ചിരുന്ന നക്ഷത്ര കൂട്ടത്തെ കണ്ടെത്തി :)

പൊടിപടലങ്ങളിൽ ഒളിച്ചിരുന്ന നക്ഷത്ര കൂട്ടത്തെ കണ്ടെത്തി :)
നമ്മുടെ ഗാലക്സിക്ക് മധ്യഭാഗത്തെ കട്ടി കൂടിയ പ്രദേശത്തിനു മുകളിലായി നക്ഷത്ര ധൂളികളാൽ മറഞ്ഞിരുന്ന പ്രദേശത്തു 655 യുവ നക്ഷത്രങ്ങളെ കണ്ടെത്തി. ആ ഭാഗത്ത് പ്രായം ഏറിയ നക്ഷത്രങ്ങൾ മാത്രമേ കാണൂ എന്നായിരുന്നു നമ്മുടെ കണക്കുകൂട്ടൽ. ചിലിയിൽ സ്ഥാപിച്ചിരിക്കുന്ന യൂറോപ്യൻ സതേണ്‍ ഒബ്സർവേറ്ററിയുടെ " വിസ്ത" ടെലസ്കോപ്പിൽ കഴിഞ്ഞ 5 വർഷത്തെ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.

NASA’s Kepler K2 Mission Discovers Planet-Destroying White Dwarf Star !

NASA’s Kepler K2 Mission Discovers Planet-Destroying White Dwarf Star ! An international team of astronomers has uncovered evidence of a minor planet being torn apart as it spirals around WD 1145+017, a white dwarf located approximately 570 light-years from Earth in the constellation Virgo.

USSR in Moon


Cassini & Enceladus


UFO @ Nov-13, 2015


in a power cut night :)


നമ്മുടെ സൌരയുധത്തിലെ ഭൂമിക്ക് അൽപ്പമെങ്കിലും ഭീഷണി ആവാൻ സാധ്യതയുള്ള ഉൽക്കകളുടെ പാതകളാണു ഇത്.

നമ്മുടെ സൌരയുധത്തിലെ ഭൂമിക്ക് അൽപ്പമെങ്കിലും ഭീഷണി ആവാൻ സാധ്യതയുള്ള ഉൽക്കകളുടെ പാതകളാണു ഇത്. 
ഇതിന്റെ വർക്കിംഗ് മോഡൽ കംബ്യൂട്ടറിൽ ഉണ്ടാക്കി അതെല്ലാം എപ്പോൾ എവിടെ എത്തും എന്ന് നമുക്ക് മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് ആയിരക്കണക്കിന് വര്ഷം കഴിഞ്ഞുള്ള കൂട്ടിയിടി പോകും കൃത്യമായി പ്രവചിക്കാം. 
15 കോടി വർഷങ്ങൾക്കു മുന്നേ ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് ഇതുപോലുള്ള ഉൽക്കാ പതനത്തെതുടർന്നു ആയിരുന്നു. എന്തായാലും ഈ സമീപ ഭാ
വിയിൽ നമുക്ക് ഭീഷണി ആവാൻ സാധ്യത ഉള്ള ഉൽക്കകളൊന്നുംതനെ ഇല്ല.

Meat & People