ഇറിഡിയം സാറ്റലറ്റു ഫ്ലെയറുകൾ എന്നാൽ എന്താണത് ?
നമ്മുടെ രാത്രി ആകാശത്തു പൊടുന്നനെ ഉണ്ടാവുന്ന ഉപഗ്രഹ തിളക്കത്തെ ആണു ഇറിഡിയം ഫ്ലേയറുകൾ എന്ന് സാധാരണ പറയുന്നതു.
ഉപഗ്രഹങ്ങൾ ( സാറ്റലറ്റുകൾ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളിൽ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും (ISS ), ഇറിഡീയം സാറ്റലറ്റുകളും മാത്രമേ ഭൂമിയിൽ നിന്ന് നന്നായി കാണാൻ പറ്റൂ.
ഇറിഡിയം സാറ്റലറ്റിന്റെ വശങ്ങളിലായുള്ള 3 റിഫ്ല്കറ്റീവ് ആന്റിനകൾ സൂര്യപ്രകാശത്തെ നന്നായി പ്രതിഫലിപ്പിച്ചു നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നു. ISS നെ അപേക്ഷിച്ചു വളരെ ശക്ത്മാണു ഈ ഫ്ലെയറുകൾ.
എന്നാൽ സെക്കന്റുകൾ നേരം മാത്രമേ നമുക്കിവ കാണാൻ സാധിക്കൂ എന്ന് മാത്രം. ഈ ഫ്ലെയറുകൾ പകൽ സമയം പോലും നമുക്ക് കാണാം. എല്ലാ ഇറിഡിയം ഉപഗ്രഹങ്ങളുടേയും സ്ഥാനം കൃത്യമായി നമുക്ക് അറിയുവാൻ ആപ്ലിക്കേഷനുകൾ ഉണ്ടു. നയനമനോഹരമായ ഒരു കാഴ്ചയാണിത്.
ഭൂമിക്കു 780 കിലോമീറ്റർ മുകളിലൂടെ 11 സാറ്റലറ്റുകൾ കൃത്യമായ അകലത്തിൽ 2 ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന ഓർബിറ്റിൽ 100 മിനിറ്റിൽ ഒരു വലം വെക്കൽ എന്ന കണക്കിനു ചുറ്റിക്കൊണ്ടിരിക്കുകയാണു. അതുപോലെ 30 ഡിഗ്രി അകലത്തിൽ 6 ഓർബിറ്റുകൾ. അങ്ങനെ മൊത്തം 11x6 = 66 സാറ്റലറ്റുകൾ. ടെലികമ്യൂണിക്കേഷനു വേണ്ടി ആണു ഇവ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദ്യം നിശ്ചയിച്ചിരുന്നത് 11x7=77 ആയിരുന്നു. അതുകൊണ്ടാണ് 77 ആറ്റോമിക് നമ്പർ ആയ " ഇറിഡിയം " എന്ന് ഇവയ്ക്കു പേരിട്ടത്. എന്നാൽ 66 എണ്ണം കൊണ്ടു കാര്യം ഭംഗിയായി നടക്കും എന്നുള്ളതുകൊണ്ടു ഒരു ഓർബിറ്റ് കുറച്ചു 66 എണ്ണത്തിൽ നിർത്തുകയാണ് ഉണ്ടായതു.
എന്നാൽ ഏതെങ്കിലും ചിലതിനു പ്രവർത്തനം ഇല്ലാതായാൽ പകരക്കാരായി 6 സാറ്റലുറ്റുകൾ കൂടെ ഭ്രമണ പഥത്തിൽ ഉണ്ടു. അങ്ങനെ മൊത്തം 66+6=72 എണ്ണം.
ഇറിഡിയം സാറ്റലറ്റിന്റേയും, അതിന്റെ ഓർബിറ്റ് ശ്രിന്ഘലയുടെയും ചിത്രം താഴെ കൊടുത്തിരിക്കുന്നു.
നമ്മുടെ രാത്രി ആകാശത്തു പൊടുന്നനെ ഉണ്ടാവുന്ന ഉപഗ്രഹ തിളക്കത്തെ ആണു ഇറിഡിയം ഫ്ലേയറുകൾ എന്ന് സാധാരണ പറയുന്നതു.
ഉപഗ്രഹങ്ങൾ ( സാറ്റലറ്റുകൾ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളിൽ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും (ISS ), ഇറിഡീയം സാറ്റലറ്റുകളും മാത്രമേ ഭൂമിയിൽ നിന്ന് നന്നായി കാണാൻ പറ്റൂ.
ഇറിഡിയം സാറ്റലറ്റിന്റെ വശങ്ങളിലായുള്ള 3 റിഫ്ല്കറ്റീവ് ആന്റിനകൾ സൂര്യപ്രകാശത്തെ നന്നായി പ്രതിഫലിപ്പിച്ചു നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നു. ISS നെ അപേക്ഷിച്ചു വളരെ ശക്ത്മാണു ഈ ഫ്ലെയറുകൾ.
എന്നാൽ സെക്കന്റുകൾ നേരം മാത്രമേ നമുക്കിവ കാണാൻ സാധിക്കൂ എന്ന് മാത്രം. ഈ ഫ്ലെയറുകൾ പകൽ സമയം പോലും നമുക്ക് കാണാം. എല്ലാ ഇറിഡിയം ഉപഗ്രഹങ്ങളുടേയും സ്ഥാനം കൃത്യമായി നമുക്ക് അറിയുവാൻ ആപ്ലിക്കേഷനുകൾ ഉണ്ടു. നയനമനോഹരമായ ഒരു കാഴ്ചയാണിത്.
ഭൂമിക്കു 780 കിലോമീറ്റർ മുകളിലൂടെ 11 സാറ്റലറ്റുകൾ കൃത്യമായ അകലത്തിൽ 2 ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന ഓർബിറ്റിൽ 100 മിനിറ്റിൽ ഒരു വലം വെക്കൽ എന്ന കണക്കിനു ചുറ്റിക്കൊണ്ടിരിക്കുകയാണു.
ആദ്യം നിശ്ചയിച്ചിരുന്നത് 11x7=77 ആയിരുന്നു. അതുകൊണ്ടാണ് 77 ആറ്റോമിക് നമ്പർ ആയ " ഇറിഡിയം " എന്ന് ഇവയ്ക്കു പേരിട്ടത്. എന്നാൽ 66 എണ്ണം കൊണ്ടു കാര്യം ഭംഗിയായി നടക്കും എന്നുള്ളതുകൊണ്ടു ഒരു ഓർബിറ്റ് കുറച്ചു 66 എണ്ണത്തിൽ നിർത്തുകയാണ് ഉണ്ടായതു.
എന്നാൽ ഏതെങ്കിലും ചിലതിനു പ്രവർത്തനം ഇല്ലാതായാൽ പകരക്കാരായി 6 സാറ്റലുറ്റുകൾ കൂടെ ഭ്രമണ പഥത്തിൽ ഉണ്ടു. അങ്ങനെ മൊത്തം 66+6=72 എണ്ണം.
ഇറിഡിയം സാറ്റലറ്റിന്റേയും, അതിന്റെ ഓർബിറ്റ് ശ്രിന്ഘലയുടെയും ചിത്രം താഴെ കൊടുത്തിരിക്കുന്നു.
No comments:
Post a Comment